ഗ്യാസ് ബോട്ടിലുകള്‍ നിറച്ച വാന്‍ ഇടിച്ചുകയറി വന്‍ പൊട്ടിത്തെറി

ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി എന്ന സംഘടനയുടെ ആസ്ഥാനത്ത് ഗ്യാസ് ബോട്ടിലുകള്‍ നിറച്ച വാന്‍ ഇടിച്ചുകയറി വന്‍ പൊട്ടിത്തെറി. എന്നാല്‍ ആളപായമില്ല. തലസ്ഥാനമായ കാന്‍ബറയിലെ ഓഫീസില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയിലാണ് അപകടം. സംഭവസമയത്ത് ഓഫീസില്‍ ആരുമില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
അപകടത്തില്‍ പരിക്കേറ്റ 35 വയസുകാരനായ വാന്‍ െ്രെഡവറെ ആശുപത്രിയിലാക്കി. ഇയാളുടെ നില ഗുരുതരമാണ്. സംഭവം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് പോലീസ് കമാന്‍ഡര്‍ മാര്‍ക്ക് വാള്‍ട്ടേഴ്‌സ് പറഞ്ഞു.
https://www.facebook.com/Malayalivartha






















