ഷോണ്‍ സ്‌പൈസര്‍ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സംഘത്തിലെ വക്താവ് ഷോണ്‍ സ്‌പൈസര്‍ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും. നിലവില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറാണ് അദ്ദേഹം. ട്രംപിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്.
കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി ജേസണ്‍ മില്ലറെയും സോഷ്യല്‍ മീഡിയ ഡയറക്ടറായി ഡാന്‍ സ്‌കാവിനോയെയും ഡയറക്ടര്‍ ഓഫ് സ്ട്രാറ്റെജിക് കമ്മ്യൂണിക്കേഷനായി ഹോപ് ഹിക്കിനെയും നിയമിച്ചു. ഞാന്‍ ആകാംക്ഷഭരിതനാണ് ഈ ടീമിനെ നയിക്കുന്നതില്‍. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കി തീര്‍ക്കാന്‍ ഇവരിലൂടെ സാധിക്കട്ടെയെന്നും ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha






















