മെക്‌സിക്കോ മാര്‍ക്കറ്റിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി

മെക്‌സിക്കോയില്‍ പടക്കങ്ങളും വെടിക്കെട്ട് സാമഗ്രികളും വില്‍ക്കുന്ന കമ്പോളത്തില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മെക്‌സിക്കോസിറ്റിയില്‍നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ടുള്‍ട്ടെപെക് പ്രദേശത്താണ് ദുരന്തമുണ്ടായത്. പടക്കങ്ങളുടെ വന്‍ശേഖരമുണ്ടായിരുന്ന 300 സ്റ്റാളുകള്‍ കത്തിനശിച്ചു.
https://www.facebook.com/Malayalivartha






















