ക്രിസ്മസിനെ ഉലയ്ക്കാന്‍ 'ബാര്‍ബറ' എത്തുന്നു, ഇന്നും നാളെയും പല സ്ഥലത്തും കനത്ത മഴയ്ക്കു സാധ്യത

ബ്രിട്ടന്റെ വടക്കന്‍ തീരങ്ങളിലും സ്‌കോട്ട്‌ലന്‍ഡിലും ഇന്നും നാളെയും 'ബാര്‍ബറ' കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറില്‍ 90 മൈല്‍വരെ വേഗത്തില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇതോടൊപ്പം പലയിടങ്ങളിലും കനത്ത മഴയുമുണ്ടാകും. ക്രിസ്മസിനു മുമ്പുള്ള രണ്ടു ദിനങ്ങളും കാറ്റിലും മഴയിലും ജനജീവിതം ദുരിതമാകുമെന്ന് ചുരുക്കം. ക്രിസ്മസുമായി ബന്ധപ്പെട്ട യാത്രകളും ദുരിതത്തിലാകും. സ്‌കോട്ട്‌ലന്‍ഡില്‍ പലസ്ഥലങ്ങളിലും മെറ്റ് ഓഫീസ് അപകടമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പലസ്ഥലങ്ങളിലും വൈദ്യുതി വിതരണവും ഫെറി സര്‍വീസും തടസപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ കൊടുങ്കാറ്റാണ് ബ്രിട്ടന്‍ നേരിടുന്നത്. കഴിഞ്ഞമാസം ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ വീശിയടിച്ച 'ആംഗസ്' കൊടുങ്കാറ്റ് മൂന്നുദിവസത്തോളം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
ഇതിനിടെ ദിവസങ്ങളായി തുടരുന്ന മൂടല്‍മഞ്ഞ് ബ്രിട്ടനില്‍ പലയിടത്തും ഇപ്പോഴും തുടരുകയാണ്. ഹീത്രൂ, ഗാട്ട്‌വിക്ക്, സിറ്റി എയര്‍പോര്‍ട്ടുകളിലെല്ലാം ഇന്നലെയും വിമാനസര്‍വീസുകള്‍ പലതും കനത്ത മഞ്ഞുമൂലം വൈകി.
https://www.facebook.com/Malayalivartha






















