ഐ എസ്‌കാര്‍ സൈനികരെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുന്ന വീഡിയോ ജിഹാദിസ്‌റ് വെബ്സൈറ്റുകളില്‍

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ രണ്ടു തുര്‍ക്കി സൈനികരെ വധിച്ചു. ജിഹാദിസ്‌റ് വെബ്സൈറ്റുകള്‍ വഴി കൂടിനകത്ത് ഇട്ടിരിക്കുന്ന നിലയില്‍ ഉള്ള സൈനികരെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുന്ന വീഡിയോ ആണ് അവര്‍ പുറത്തു വിട്ടിരിക്കുന്നത്. 19 ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ ഐസിസിന്റെ ആജ്ഞയെ ധിക്കരിച്ചുവെന്നാരോപിച്ചാണ് കൂട്ടക്കൊല നടത്തിയത് എന്ന സൂചനയാണ് നല്‍കുന്നത്.
തുര്‍ക്കിയിലെ പ്രശ്‌നബാധിത പ്രദേശമായ അലെപ്പോയുടെ തകര്‍ച്ചക്ക് കാരണമായ ഐ എസ് വേരുറപ്പിച്ചത് മുതല്‍ ഇവിടെ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കാനുളള ശ്രമം പോലുള്ളവ തുടങ്ങിയിരുന്നു.
ഐ.എസിന്റെ നിയന്ത്രണത്തിലുളള പ്രദേശങ്ങളിലെല്ലാം സ്ത്രീകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചു വിടുന്നത്. 2014ല്‍ ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച നിരവധി യസീദി പെണ്‍കുട്ടികളെ ഐ.എസ്. വധിച്ചിരിന്നു. ഐ എസിന്റെ കിരാതനടപടിയെ ഐക്യരാഷ്ട്രസഭയും, അമേരിക്ക അടക്കമുളള ലോകരാഷ്ട്രങ്ങളും ശക്തമായ ഭാഷയില്‍ അപലപിച്ചു.
https://www.facebook.com/Malayalivartha






















