ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ എതിരാളിയായിരുന്ന ഹിലരി ക്ലിന്റണും ഭര്‍ത്താവ് ബില്‍ ക്ലിന്റണും പങ്കെടുക്കും

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഭാര്യയും തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയുമായിരുന്ന ഹില്ലരി ക്ലിന്റണ്‍ ,മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്യൂ ബുഷ് അദേഹത്തിന്റെ ഭാര്യ ലോറ എന്നിവരും പങ്കെടുക്കും.
എന്നാല്‍ പ്രായാധിക്യത്താല്‍ ജോര്‍ജ് എച്ച്ഡബ്യു ബുഷ് സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നറിയിച്ചു. ജനുവരി 20-നാണു ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
https://www.facebook.com/Malayalivartha
























