അമേരിക്കയിലെ ടെക്‌സസില്‍ വിഷവാതകം ശ്വസിച്ച് നാലു കുട്ടികള്‍ മരിച്ചു, ആറുപേര്‍ അവശനിലയില്‍

അമേരിക്കയിലെ ടെക്‌സസില്‍ വീടിനുള്ളില്‍ വിഷ വാതകം ശ്വസിച്ച് നാല് കുട്ടികള്‍ മരിച്ചു. അവശനിലയില്‍ കണ്ടെത്തിയ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമരില്ലോവില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈമാസം രണ്ടിന് തിങ്കളാഴ്ച രാവിലെ ലഭിച്ച അടിയന്തിര സന്ദേശമനുരിച്ച് എത്തിച്ചേര്‍ന്ന പോലീസാണ് വിഷവാതകം ശ്വസിച്ച് അവശ നിലയിലായ ഒന്‍പത് പേരെ ആശുപത്രിയില്‍ എത്തിച്ചത്. ഒരാള്‍ ഇതിനകം തന്നെ മരിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിച്ച മുന്ന് കുട്ടികള്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ഒരു കുടുംബത്തിലെ മാതാവുള്‍പ്പെടെ പത്തു പേരാണ് മൊബൈല്‍ ഹോമില്‍ താമസിച്ചിരുന്നത്. ഏഴ് മുതല്‍ 17 വയസ്സ് വരെയുള്ളവരാണ് മരിച്ചവര്‍. വീടിനകത്ത് അടിച്ചിരുന്ന പെക്‌സിസൈഡ് വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നതിനിടെ രൂപം കൊണ്ട വിഷ വാതകമാണ് മരണത്തിനിടയാക്കിയതെന്ന് അമറില്ലൊ ഫയര്‍ കാപ്റ്റന്‍ ലാറി ഡേവിസണ്‍ പറഞ്ഞു. മരിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും പോലീസ് പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha
























