സൈനീകര്‍ക്ക് ഹിജാബും താടിയും ടര്‍ബനും ധരിക്കാന്‍ അനുമതി നല്‍കി യുഎസ് സൈന്യം

യുഎസ് സൈന്യത്തില്‍ ടര്‍ബനും താടിയും ഹിജാബും ധരിക്കുന്ന സൈനീകര്‍ക്കും പ്രവേശനം ലഭിക്കും. ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സംസ്‌ക്കാരങ്ങള്‍ക്കും സൈന്യത്തില്‍ ഇടം നല്‍കാനുള്ള അധികൃതരുടെ തീരുമാനത്തെ തുടര്‍ന്നാണ്. ആര്‍മി സെക്രട്ടറി എറിക് ഫാനിംഗ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇതനുസരിച്ച് ബ്രിഗേഡ് തലം വരെയുള്ളവര്‍ക്ക് താടിയും ടര്‍ബനും വെയ്ക്കാം. നേരത്തേ ഇത് സെക്രട്ടറി തലം വരെ അനുവദിച്ചിരുന്നു. അമേരിക്കന്‍ സിഖുകാര്‍ക്ക് വേണ്ടിയല്ല പുതിയ മാറ്റമെന്നും രാജ്യത്തെ സൈന്യത്തിന് വേണ്ടിയാണെന്നും മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥന്‍ ജിയോ ക്രൗളി പറഞ്ഞു.
https://www.facebook.com/Malayalivartha
























