ഇന്റര്‍നെറ്റില്‍ ട്രെന്‍ഡാകുന്ന ചൈനയിലെ ആ നീണ്ട ക്യൂവിന് പിന്നിലെ കാരണമെന്താണ്?

ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ഈ നീളന്‍ക്യൂവിന്റെ പിന്നിലെന്താണെന്നാണ് ആളുകള്‍ അന്വേഷിക്കുന്നത്. സംഭവം നടന്നത് ചൈനയിലാണ്. നോട്ട് നിരോധന കാലത്ത് ഇന്ത്യക്കാര്‍ക്ക് ബാങ്കിനും എടിഎമ്മിനും മുന്നിലെ നീണ്ട വരികള്‍ നമുക്ക് സുപരിചിതമാണ്.
ക്യൂവിന്റെ പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കിയാല്‍, ചൈനയിലെ നാന്‍ജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്റ് ഇക്കണോമിക്‌സിലെ ലൈബ്രറിക്ക് മുന്നിലാണ് ഈ നീണ്ട നിര. ഉദ്ദേശം പുസ്തകമെടുക്കലും. വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പാണ് ഈ നീണ്ട വരിക്ക് മുന്നിലെ കാരണം.
https://www.facebook.com/Malayalivartha
























