യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി ഉത്തരവ്

ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. യാത്രാ വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. യാത്രാ വിലക്ക് റദ്ദാക്കിയ ഹവായ് കോടതിയുടെ ഉത്തരവ് മേല്‍ക്കോടതി ശരിവച്ചു.
എന്നാല്‍ കോടതി ഉത്തരവിനോട് വിയോജിക്കുന്നതായി അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് മികച്ചതും നിയമാനുസൃതമായി രാജ്യത്തെ സംരക്ഷിക്കുന്നതുമാണ്.
അടുത്തിടെ നടന്ന ആക്രമണങ്ങള്‍ തെളിയിക്കുന്നത് രാജ്യത്തിന് നേരെ ഉയരുന്ന ഭീഷണികള്‍ യഥാര്‍ഥ്യം ആണെന്നാണെന്നും സെഷന്‍സ് കൂട്ടിച്ചേര്‍ത്തു.
ഇറാന്‍, ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ എന്നീ ആറു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മാര്‍ച്ച് 15 അര്‍ധരാത്രി മുതല്‍ 90 ദിവസത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ട്രംപ് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha























