സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ റാഖയിലാണ് സംഭവം. ഇവിടുത്തെ ജനവാസ കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സനാ വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സിറിയയെ ഭീകരരില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്നാണ് സഖ്യസേനയുടെ വിശദീകരണം. ജൂണിലും ഇവിടെ സമാനമായ രീതിയിലുള്ള ആക്രമണം നടന്നിരുന്നു.
https://www.facebook.com/Malayalivartha


























