അമ്മയുടെയും കാമുകന്റെയും സെക്‌സിനിടെ കുഞ്ഞ് കരഞ്ഞ് ശല്യം ചെയ്തു... പിഞ്ചുകുഞ്ഞിനോട് കാട്ടിയ ക്രൂരത?

അമ്മയുടെയും കാമുകന്റെയും രഹസ്യ സെക്‌സിനിടെ കുഞ്ഞ് കരഞ്ഞത് ശല്യമാകുന്നുവെന്നാരോപിച്ച് അമ്മയും കാമുകനും ചേര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു. കാതറിന്‍ കോക്‌സ് എന്ന യുവതി തന്റെ കാമുകനായ ഡാനി ഷെപ്പേര്‍ഡുമായി ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയാണ് കൊലപാതകം നടത്തിയത്.
തങ്ങള്‍ നിരപരാധികളാണെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചുവെങ്കിലും തെളിവുകളെല്ലാം ഇവര്‍ക്ക് എതിരായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതും അസ്ഥികളിലെ 28ഓളം ഒടിവുകളും പ്രതികള്‍ക്കെതിരായ പ്രധാന തെളിവായി മാറി.
തലയുടെ പിന്നില്‍ മാരകമായ പരുക്ക് ഉണ്ടായിരുന്നതായും മൃതദേഹ പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നാണ് കുട്ടി മരിച്ചത്. മരണാസന്നനായ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ പരുക്കുകള്‍ കണ്ട് ഡോക്ടര്‍മാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha


























