വിമാനത്തിനുള്ളില്‍ പെണ്‍കുട്ടിക്കുനേരെ പീഡനശ്രമം... ഡോക്ടര്‍ പിടിയില്‍

വിമാനത്തിനുള്ളില്‍ വച്ച് പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയില്‍. ന്യുജേഴ്‌സിയിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വച്ചാണ് 28കാരനായ ഇന്ത്യന്‍ ഡോക്ടര്‍ തനിക്ക് സമീപമിരുന്ന കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജൂലൈ 23നാണ് സംഭവം നടന്നത്. സംഭവ സമയത്ത് പതിനാറുകാരിയായ പെണ്‍കുട്ടി ഉറക്കത്തിലായിരുന്നു. ഡോക്ടര്‍ തന്റെ കാലില്‍ കൈവച്ചിരിക്കുന്നത് അറിഞ്ഞ് പെണ്‍കുട്ടി ഉറക്കത്തില്‍ നിന്നുമുണരുകയായിരുന്നു.
വിജയകുമാര്‍ കൃഷ്ണപ്പ എന്ന ഡോക്ടറാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഡോക്ടറുടെ കൈ പിടിച്ചു മാറ്റിവച്ചതിന് ശേഷം വീണ്ടും മയക്കത്തിലേക്ക് വീണു. ഇതിനിടെ ഡോക്ടര്‍ വീണ്ടും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. പെണ്‍കുട്ടി ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത്. ഡോക്ടര്‍ വീണ്ടും ഉപദ്രവിക്കാന്‍ തുടങ്ങിയ വിവരം പെണ്‍കുട്ടി എയര്‍ലൈന്‍ ജീവനക്കാരെ അറിയിക്കുകയും സീറ്റ് മാറുകയും ചെയ്തു.
ന്യൂവാക് വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പെണ്‍കുട്ടി പീഡനശ്രമത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് മതാപിതാക്കളാണ് പരാതി നല്‍കിയത്. ഇതിനിടെ വിജയകുമാര്‍ വിമാനത്താവളത്തില്‍ നിന്നും രക്ഷപെട്ടു. തുടര്‍ന്ന് വിമാനത്തിലെ യാത്രാ രേഖകള്‍ പരിശോധിച്ച് ഡോക്ടറെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha


























