ഇന്റെര്‍നെറ്റ് പണിമുടക്കില്‍ ഒന്നര ദിവസത്തിലേറെ പാക്കിസ്ഥാന്‍ 'ഓഫ് ലൈനില്‍'; വിമാനസര്‍വീസുകള്‍ നിര്‍ത്തി

ഒന്നര ദിവസമായി പാക്കിസ്ഥാന്‍ ഓഫ്‌ലൈനില്‍. ഒന്നരദിവസത്തിലേറെ നീണ്ട മിന്നല്‍ ഇന്റര്‍നെറ്റ് പണിമുടക്കില്‍ പാക്കിസ്ഥാന്‍ വലഞ്ഞു. ഇന്റെര്‍നെറ്റ് ബന്ധം ഇല്ലാതായതോടെ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഐടി വ്യവസായങ്ങളേയും പണിമുടക്ക് വളരെയധികം വലച്ചു.
ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എട്ട് ആഭ്യന്തരരാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്. വിമാനങ്ങളുടെ ഷെഡ്യൂളുകളും, ടിക്കറ്റ് ബുക്കിങ്ങിനെയും പ്രശ്‌നം സാരമായി ബാധിച്ചു.
കടലിനടിയിലൂടെ കടന്നു പോകുന്ന ഇന്ത്യമിഡില്‍ ഈസ്റ്റ്‌വെസ്‌റ്റേണ്‍ യൂറോപ്പ് കേബിളില്‍ ഉണ്ടായ തകരാറാണ് പാക്കിസ്ഥാനെ ഓഫ്‌ലൈനിലാക്കിയത്. രാജ്യത്ത് 38 മണിക്കൂര്‍ ഇന്റര്‍നെറ്റ് മുടങ്ങിയെന്ന് പാക്കിസ്ഥാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനി വക്താവ് വ്യക്തമാക്കി.

സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപം പാക്കിസ്ഥാനിലേയ്ക്കുള്ള ആറു കേബിളുകള്‍ മുറിഞ്ഞെന്നാണ് വിവരം. പ്രശ്‌നം പരിഹരിച്ചുവെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha


























