ഒബാമയുടെ പിറന്നാള്‍ ദിനത്തിന് പൊതു അവധി

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ പിറന്നാളിന് പൊതു അവധി. ഒബാമയുടെ സംസ്ഥാനമായ ഇല്ലിനോയിയില്‍ ആണ് പൊതു അവധി പ്രഖ്യാപിച്ചത്.
ഇല്ലിനോയ് ഗവര്‍ണ്ണര്‍ ബ്രൂസ് റണ്ണര്‍ അവധി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് നാലിനാണ് ഒബാമയുടെ പിറന്നാള്‍ ദിനം. 2018 ഓഗസ്റ്റ് നാലു മുതല്‍ അവധി പ്രാബല്യത്തില്‍ വരുമെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ വ്യക്തമാക്കി. അമേരിക്കയുടെ 44ാം പ്രസിഡന്റായിരുന്നു ബാറക് ഒബാമ.
അമേരിക്കന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്‌നിച്ച
ആളാണ് ഒബാമയെന്നും അദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























