പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിംഗപ്പൂര്‍ പാര്‍ലമെന്റ് സ്പീക്കര്‍ രാജിവച്ചു

പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സിംഗപ്പൂര്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഹലീമ യാക്കോബ് രാജിവച്ചു. അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് ഹലീമയുടെ രാജി. തിങ്കളാഴ്ചയാണ് ഹലീമ സ്പീക്കര്‍ സ്ഥാനം രാജിവച്ചത്.
സിംഗപ്പൂരിലെ ജനങ്ങള്‍ക്കായി തന്റെ സേവനം തുടരുമെന്നും ഹസീന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2013 മുതല്‍ ഹലീമ സ്പീക്കറായിരുന്നു. പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയില്‍ നിന്നും ഹലീമ രാജിവയ്ക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗം കൂടിയാണ് ഹലീമ.
https://www.facebook.com/Malayalivartha


























