ഉത്തര കൊറിയയുടെ ആയുധപ്പുരകൾ തകർക്കാൻ ദക്ഷിണ കൊറിയുടെ ഭാഗത്ത് ശക്തമായ സൈനിക നീക്കം

ഉത്തര കൊറിയയെ നേരിടാൻ ദക്ഷിണ കൊറിയുടെ ഭാഗത്ത് ശക്തമായ സൈനിക നീക്കം നടക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കിം ജോങ് ഉന്നിനെയും ഉത്തര കൊറിയയുടെ ആയുധപ്പുരകളും തകർക്കാൻ സർജിക്കൽ സ്ട്രൈക്ക് തന്നെ നടത്തിയേക്കുമെന്നാണ് ദക്ഷിണ കൊറിയൻ പത്രം റിപ്പോർട്ടുകൾ സൂചന നല്‍കുന്നത്.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണിന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ സേനയെ സജ്ജമാക്കിയിട്ടുണ്ട്. എവിടെ എപ്പോൾ ആക്രമിക്കണമെന്നത് സംബന്ധിച്ച് ആസൂത്രണം നടത്തിയതായും കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉത്തര കൊറിയ മൂന്നാമതും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിനു ശേഷമാണ് ഈ റിപ്പോർട്ട് വന്നതെന്നും ശ്രദ്ധേയമാണ്.
എഫ്–15 പോർവിമാനങ്ങൾ ഉപയോഗിച്ച് ആക്രമിക്കാനാണ് പദ്ധതി. കഴിഞ്ഞ മാർച്ച് 31 ന് തന്നെ ഇത്തരമൊരു സർജിക്കൽ സ്ട്രൈക്ക് പ്ലാൻ നടത്തിയിട്ടുണ്ടെന്നും പേരു വെളിപ്പെടുത്താത്ത ദക്ഷിണ കൊറിയൻ സൈനികൻ വെളിപ്പെടുത്തി. ആയിരം മുതൽ രണ്ടായിരം പേർ വരെയുള്ള സ്പെഷ്യൽ സേനയെ സജ്ജമാക്കാനാണ് മൂൺ നിർദ്ദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























