സ്വാതന്ത്ര്യ ദിനത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിപ്പമുള്ള പതാക ഉയര്‍ത്തി പാകിസ്ഥാന്‍

പാകിസ്ഥാന്റെ 70-ാമത് സ്വാതന്ത്ര്യദിനമായ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിപ്പമുള്ള പതാക ഉയര്‍ത്തി. ഇന്ത്യ പാക്ക് അതിര്‍ത്തിയായ വാഗയിലാണ് ഏറ്റവും വലിപ്പമുള്ള പാക്ക് പതാക പാറിയത്. ഇന്നലെ രാത്രിയോടെ പാക്ക് സൈനീക തലവന്‍ ഖമര്‍ ജാവേദ് ബജ്വയാണ് പതാക ഉയര്‍ത്തിയത്.
തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ പതാകയും ലോകത്തിലെ എട്ടാമത്തെയുമാണെന്നാണ് ഇവരുടെ അവകാശവാദം. പാകിസ്ഥാനില്‍ തന്നെ നിര്‍മ്മിച്ച ഇതിന്റെ 400 അടി ഉയരവും 120 അടി വീതിയുമാണുള്ളത്.
77 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ ഒരു നയം രൂപീകരിച്ചിരുന്നു. റമദാന്റെ 27 ആം രാവില്‍ പൂര്‍ണചന്ദ്രനെപ്പോലെ പാകിസ്ഥാന്‍ ഉദിച്ച് വരും

അത് ഒരു അനുഗ്രഹിതമായ രാത്രിയാകുമെന്ന് പതാക ഉയര്‍ത്തിക്കൊണ്ട് ബജ്വ പറഞ്ഞു. നേരത്തെ ഇന്ത്യയും സമാനമായ ഉയരത്തില്‍ പതാക ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha

























