പട്ടിക്കുട്ടിയെ വളർത്തേണ്ടെന്ന് പറഞ്ഞതിന് മകൻ അമ്മയെ വെടിവച്ചുകൊന്നു

മിഷിഗണിലെ ലിസാ വിൽസണാണ് മകന്റെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഇവർ വൈറ്റ്ഫീൽഡ് ടൗൺഷിപ്പിലെ വീട്ടിൽ ഉറങ്ങുമ്പോൾ മകനായ അൻഡ്രു വിൽസൺ വെടിവക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ലിസ വിൽസനും മകനും തമ്മിൽ പട്ടിക്കുട്ടിയുടെ പേരിൽ വഴക്കുണ്ടായി. വീട്ടിൽ പട്ടിയെ വളർത്താനാകില്ലെന്ന് ലിസ അൻഡ്രൂസിനോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണം.
അൻഡ്രു തന്നെയാണ് പിന്നീട് പൊലിസിനെ വിളിച്ച് അമ്മയുടെ മരണ വിവരം അറിയിക്കുന്നത്. പൊലിസെത്തുമ്പോൾ തലക്ക് പുറകിൽ വെടിയേറ്റ നിലയിലായിരുന്നു ലിസയുടെ മൃതദേഹം ഉണ്ടായിരുന്നത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന 22 മാഗ്നം റൈഫിൾ ഉപയോഗിച്ചാണ് ഇയാൾ കൃത്യം നടത്തിയതെന്ന് പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ശേഷം തോക്ക് മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അമ്മയുടെ മരണവിവരം പൊലിസിനെ അറിയിക്കുന്നത്. ഇയാൾ ഉപേക്ഷിച്ച തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























