ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി, ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായി

ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി. ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായതായി റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിലുണ്ടായ ചുഴലിക്കാറ്റിലാണ് കപ്പല്‍ തകര്‍ന്നത്. എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണിത്.
26 ഇന്ത്യക്കാരില്‍ 15 പേരെ രക്ഷപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. ഫിലിപ്പീന്‍സ് തീരത്തിന് 280 കിലോമീറ്റര്‍ ദൂരത്തുകൂടി സഞ്ചരിക്കുന്നതിനിടെ കപ്പലില്‍നിന്ന് അപായ സിഗ്‌നല്‍ ലഭിച്ചിരുന്നുവെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha
























