ഭീകര സംഘടനയായ ഐഎസിന്റെ ശക്തി ക്ഷയിക്കുന്നതായി റിപ്പോർട്ട്

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. എട്ട് ശതമാനത്തിൽ താഴെ മാത്രം പ്രദേശമാണ് സിറിയയിൽ ഐഎസിന്റെ നിയന്ത്രണത്തിലുള്ളതെന്ന് റഷ്യൻ സൈന്യം അറിയിച്ചു. ഐഎസിന് തിരിച്ചടിയായത് റഷ്യൻ ജെറ്റുകളുടെ സഹായത്തോടെ സിറിയൻ സൈന്യം പോരാട്ടം ശക്തമാക്കിയതാണ്. ഐഎസിന്റെ നിയന്ത്രണത്തിൽ നിലവിൽ 5,841 സ്ക്വയര്‍ മൈല്‍ പ്രദേശം മാത്രമാണ് ഇപ്പോഴുള്ളത്. ഭീകരരുടെ കൈയ്യിലുണ്ടായിരുന്ന 144 പ്രദേശങ്ങളുടെയും ആധിപത്യം അവര്‍ക്കു നഷ്ടപ്പെട്ടു.
ഭീകരരുടെ പ്രത്യാക്രമണങ്ങളെ മറികടന്ന് രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ സിറിയൻ സൈന്യം മുന്നേറിയിട്ടുണ്ടെന്നും റഷ്യൻ സായുധ സേനയുടെ മെയിൻ ഓപ്പറേഷണൽ ഡയറക്ട്രേറ്റിന്റെ മേധാവി സെർജി റുഡ്സ്കോയ് പറഞ്ഞു. മധ്യ സിറിയയിലെ അകെർബറ്റ് നഗരത്തിന് ചുറ്റുമുണ്ടായിരുന്ന ഐഎസ് താവളങ്ങൾ സൈന്യം പൂർണമായും തകർത്തു. ഐഎസിനും മറ്റു ഭീകര സംഘടനങ്ങൾക്കും എതിരെയുള്ള പോരാട്ടം തുടരുമെന്നും റുഡ്സ്കോയ് പറഞ്ഞു.
https://www.facebook.com/Malayalivartha
























