ഐ എസിനെ തുരത്തി സൈന്യം

ഐ എസിന്റെ ശക്തി കേന്ദ്രങ്ങളായ അഫ്ഗാനിലും സിറിയയിലും ആഞ്ഞടിച്ച് സൈന്യം. മാസങ്ങളായി നടക്കുന്ന കനത്ത പോരാട്ടത്തിനൊടുവിൽ ഐ എസിന്റെ നിയന്ത്രണത്തിലായിരുന്ന റാഖ നഗരം സൈന്യം പിടിച്ചെടുത്തു.നൂറിലധികം ഐ എസ് തീവ്രവാദികൾ കീഴടങ്ങിയതായാണ് വിവരം.അമേരിക്കയുടെയും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെയും സംയുക്ത നീക്കത്തിനൊടുവിലാണ് റാഖ നഗരം പിടിച്ചെടുത്തത്.
അഫ്ഗാനിൽ നടന്ന ആക്രമണത്തിൽ 14 ഐ എസ് ഭീകരർ കൊല്ലപ്പെട്ടു.വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്. റാഖയിലെ ഭീകരർ കുടുംബത്തോടെ നഗരം വിട്ടുപോയതായാണ് റിപ്പോർട്ട്.എന്നാൽ ഇവർ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.സമാധാനം പുനഃസ്ഥാപിച്ച ശേഷം വൈകാതെ സൈന്യം റാഖനഗരം വിടും.
https://www.facebook.com/Malayalivartha
























