റിയാദില്‍ വൻ തീ പിടുത്തം ; അപകടത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്

സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിനു തീപിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. റിയാദില്‍ അല്ബദ്ര് സ്ട്രീറ്റിലുള്ള ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിവിൽ ഡിഫെൻസ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റെ വിഭാഗവും ചേർന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
https://www.facebook.com/Malayalivartha
























