ഗ്ലാമര്‍ ലോകത്തെ ചൂഷണം... സുന്ദരികളുടെ വേറിട്ടൊരു പ്രതിഷേധം
തങ്ങള്‍ നേരിടുന്ന ലൈംഗികചൂഷണങ്ങള്‍ക്കെതിരെ 'മീറ്റ് ബിക്കിനി' അണിഞ്ഞ് സുന്ദരികളുടെ പ്രതിഷേധം. സാവോ പോളയില്‍ നടന്ന 2017 മിസ് ബംബം സൗന്ദര്യമത്സരത്തിനെത്തിയ മത്സരാര്‍ത്ഥികളാണ് ഗ്ലാമര്‍ ലോകത്ത് നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ മാംസം കൊണ്ട് തയ്യാറാക്കിയ ബിക്കിനിയണിഞ്ഞ് പ്രതിഷേധിച്ചത്.
സിനിമയും മോഡലിങ്ങും ഉള്‍പ്പടെയുള്ള വിനോദ മേഖലകളില്‍ സ്ത്രീകളെ വെറും മാംസക്കഷണങ്ങളായി കാണുന്നതെന്തിന് എന്ന ചോദ്യവുമായാണ് ഇവര്‍ ലോക ശ്രദ്ധ നേടിയത്. 50 കിലോയോളം ഭാരം വരുന്ന മാംസമാണ് ബിക്കിനി തയ്യാറാക്കുന്നതിനായി ഉപയോഗിച്ചത്.
2010ല്‍ എംടിവി മ്യൂസിക് വീഡിയോ അവാര്ഡ്സിന് ലേഡി ഗാഗ ധരിച്ച 'മീറ്റ് ഡ്രസി'ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ബിക്കിനിയുടെ രൂപകല്പന. ഹോളിവുഡില്‍ നിന്നും പുറത്തുവന്ന ലൈംഗിക ചൂഷണ കഥകളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധത്തിന് സുന്ദരികള്‍ മുതിര്‍ന്നത്.
https://www.facebook.com/Malayalivartha