കിം ജോംഗ് ഉന്നിനെതിരായ പരാമർശങ്ങളിൽനിന്നു പിൻമാറി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും പരസ്പരം ഭീഷണിപ്പെടുത്താനും തർക്കിക്കാനും തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോഴിതാ കിമ്മിനെതിരായ പരാമർശങ്ങളിൽനിന്നു പിൻമാറിയിരിക്കുകയാണ് ട്രംപ്.
എന്തുകൊണ്ടാണ് കിം ജോംഗ് ഉൻ എന്നെ വയസനെന്നു വിളിക്കുന്നത്. ഞാൻ കിമ്മിനെ ഒരിക്കലും കുള്ളനെന്നും പൊണ്ണത്തടിയെന്നും വിളിച്ചിട്ടില്ല. ഞാൻ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു കാലത്ത് അതു സംഭവിക്കുമായിരിക്കും- ട്രംപ് ട്വീറ്റ് ചെയ്തു.
ഏഷ്യാ പര്യടനത്തിലും ട്രംപ് കിമ്മിനെതിരേ രൂക്ഷവിമർശമാണ് നടത്തിയത്. ജപ്പാനും ദക്ഷിണകൊറിയയും സന്ദർശിച്ച ട്രംപ് ബുധനാഴ്ച ബെയ്ജിംഗിലുമെത്തിയിരുന്നു. ചൈനയ്ക്കുശേഷം വിയ്റ്റ്നാമും ഫിലിപ്പീൻസുമാണു സന്ദർശിക്കുന്നത്. ഇതിനിടെ ഉത്തര കൊറിയയ്ക്കെതിരെ ട്രംപ് ഭീഷണി മുഴക്കിയപ്പോൾ ‘ട്രംപിനെപ്പോലൊരു വൃദ്ധനായ ഭ്രാന്തന്റെ വാക്കുകൾക്ക് തങ്ങളെ ഭയപ്പെടുത്താനോ മുന്നേറ്റത്തെ തടയാനോ സാധിക്കില്ലെ’ന്ന് ഉത്തര കൊറിയ പ്രതികരിച്ചിരുന്നു.
ഇതിനുള്ള മറുപടിയിലാണ് കിം ജോങ് ഉന്നിനെ ‘കുള്ളനും പൊണ്ണത്തടിയനു’മെന്ന് ട്രംപ് പരോക്ഷമായി പരിഹസിച്ചത്.
https://www.facebook.com/Malayalivartha