പരിശോധനക്കിടെ സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 പേര് കൊല്ലപ്പെട്ടു
പരിശോധനക്കിടെ ഇറാഖ് സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര് മരിച്ചു. അഞ്ച് സൈനീകരും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. ഇറാക്കിലെ തെക്കന്‍ പ്രവിശ്യയായ കുട്ടില്‍ പതിവ് പരിശോധനയ്ക്കിടെ ആയിരുന്നു അപകടം. ഇറാഖ് പ്രതിരോധ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യന്‍ നിര്‍മിത എംഐ-17 ഹെലികോപ്റ്ററാണ് അപകടത്തില്‍ തകര്‍ന്നത്. സാങ്കേതിക തകരാറുമൂലമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നു അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha