ന്യൂയോർക്കിൽ മംഗലാപുരം സ്വദേശിനിയായ രോഹിന ഭണ്ഡാരി (49) ടൈഗർ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ന്യൂയോർക്ക്; സ്‌ക്യൂബാ ഡൈവിംഗ് നടത്തുന്നതിനിടെ മാൻഹാട്ടൻ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറും മംഗലാപുരം സ്വദേശിനിയായ രോഹിന ഭണ്ഡാരി (49) ടൈഗർ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 18 അമേരിക്കൻ വിനോദ സഞ്ചാരികൾ അടങ്ങുന്ന സംഘത്തോടൊപ്പം കോസ്റ്ററിക്കായിൽ സന്ദർശനത്തിനെത്തിയതായിരുന്നു ഭണ്ഡാരി.
നവംബർ 28 ന് ഡൈവിങ് പരിശീലകനായ ജിമെൻസിനോടൊപ്പമാണ് വെള്ളത്തിലേക്ക് ഇറങ്ങിയത്. ടൈഗർ ഷാർക്ക് വിഭാഗങ്ങളിൽപെട്ട സ്രാവ് പെട്ടെന്നു ഇവരെ ആക്രമിക്കുകയായിരുന്നു. വിവിധയിനം സ്രാവുകളുടെ സങ്കേതമാണ് കൊക്കോസ് ഐലന്റിലെ നാഷണൽ പാർക്ക്, രോഹിതയെ രക്ഷിക്കുന്നതിനു ശ്രമിച്ച പരിശീലകനും സ്രാവിന്റെ ആക്രമണത്തിൽ പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഷാർക്കിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടുത്താൻ ബോട്ടിലുണ്ടായിരുന്ന മറ്റൊരാൾ ശ്രമിച്ചെങ്കിലും, കാലിന് ഗുരുതരമായി പരുക്കേറ്റ രോഹിനയെ പുറത്തെടുത്തപ്പോഴേക്കും രക്തം വാർന്നു പോയതിനാൽ മരണമടയുകയായിരുന്നുവെന്ന് കോസ്റ്ററിക്ക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

മംഗലാപുരം സ്വദേശിയായ ഭണ്ഡാരി 2013 മുതൽ കോമേഴ്സ് സെക്രട്ടറി വിൽബർ റോസിന്റെ ഇൻവെസ്റ്റ്മെന്റ് ഫേമിൽ ജീവനക്കാരിയാണ്.
https://www.facebook.com/Malayalivartha























