Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

റോബോട്ടുകളെ പേടിക്കണം... റോബോട്ടിനെ കുറിച്ച് ഭയപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങള്‍ ഇങ്ങനെ

13 DECEMBER 2017 10:19 AM IST
മലയാളി വാര്‍ത്ത

റോബോട്ടുകള്‍ എപ്പോഴും ഗുണം മാത്രമേ ചെയ്തിട്ടുള്ളവെങ്കിലും മറ്റൊരു വശം കൂടിയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.റോബോട്ടുകള്‍ എന്നും അതിശയിപ്പിക്കുന്ന യന്ത്രമാണ്.എന്നാല്‍ റോബോട്ടുകള്‍ മനുഷ്യരെപ്പോലെ സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തു. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളെല്ലാം ഇനി യന്ത്രമനുഷ്യര്‍ നടപ്പാക്കും.

അതോടൊപ്പം വലിയൊരു ഭീഷണിയും ഉയര്‍ന്നുവരുന്നുണ്ട്. റോബോട്ടുകള്‍ ലോകം പിടിച്ചെടുക്കുകയും മനുഷ്യകുലത്തെ കൊന്നൊടുക്കുകയും ചെയ്യുന്ന കാലവും സംഭവിച്ചേക്കാം. യന്ത്രങ്ങള്‍ക്ക് മനുഷ്യരുടെ ബുദ്ധി കൈവരുന്ന കാലം വിദൂരമല്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അടക്കമുള്ളവര്‍ പറയുന്നു.

ഓക്കലഹാമ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പ്രൊഫസ്സറായ സുഭാഷ് കക്കിന്റെ അഭിപ്രായത്തില്‍ റോബോട്ടുകള്‍ സ്വാഭാവിക ബുദ്ധി കൈവരിക്കുന്നത് ഒരേ സമയം നേട്ടവും അപകടവും നിറഞ്ഞതാണ്. െ്രെഡവറില്ലാതെ പ്രവര്‍ത്തിക്കുന്ന കാറുകളും മറ്റും ഇപ്പോള്‍ത്തന്നെയുണ്ട്. എന്നാല്‍, പരിസരം മനസ്സിലാക്കി അതനുസരിച്ച് പ്രതികരിക്കുന്ന യന്ത്രങ്ങളാവും ഭാവിയുലുണ്ടാവുകയെന്ന് അദദ്ദേഹം പറയുന്നു.

പുതിയ വിവരങ്ങള്‍ ശേഖരിച്ചുവെക്കാനും പഴയവ മാറ്റാനും ശേഷിയുള്ള യന്ത്രങ്ങളാവു ഭാവിയിലുണ്ടാവുക. അത് സാധ്യമായാല്‍ സ്വാഭാവിക ബുദ്ധിയുള്ള യന്ത്രമനുഷ്യര്‍ ഉണ്ടാവും. മനുഷ്യരെക്കാള്‍ കൂടുതല്‍ അറിവുകള്‍ ശേഖരിച്ചുവെക്കാനും അത് സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കാനും യന്ത്രങ്ങള്‍ക്കാവും. നിമിഷങ്ങള്‍ക്കകം വിവരങ്ങള്‍ ശേഖരിച്ച് അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യന്ത്രമനുഷ്യര്‍ക്കാവും.

റോബോട്ടുകളെ വിവിധ മേഖലകളില്‍ നിയോഗിക്കാനും ഇതിലൂടെ സാധിക്കും. മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത ഇടങ്ങളില്‍ മനുഷ്യനെക്കാള്‍ അപഗ്രഥന ശേഷിയുള്ള റോബോട്ടുകളെത്തുമ്‌ബോള്‍ അത് പുതിയ വിവരങ്ങള്‍ മനുഷ്യന് സമ്മാനിക്കുകയും ചെയ്യും. ഇതോടൊപ്പം റോബോട്ടുകള്‍ വരുത്തുന്ന കുറ്റകൃത്യങ്ങളും വര്‍ധിക്കും. റോബോട്ടിന്റെ പ്രോഗ്രാമിങ്ങിലെ പിഴവുമൂലം ഒരാള്‍ മരിച്ചാല്‍ ആരാണ് ഉത്തരവാദിയെന്ന ചോദ്യവും ഇതോടൊപ്പം ശക്തിപ്പെടുന്നുണ്ട്..

2016ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഈ പ്രശ്‌നത്തിന് നല്‍കിയ ഉത്തരം വിചിത്രമാണ്. റോബോട്ടുകള്‍ വരുത്തുന്ന പിഴവുകളിലൂടെ ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചാലും ആരും ഉത്തരവാദിയില്ലെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നത്. ഇത് അപകടകരമായ സാഹചര്യമാണ്. കില്ലര്‍ റോബോട്ടുകളെ ഉണ്ടാക്കി ആളുകളെ കൊല്ലാന്‍ നിയോഗിച്ചാല്‍ എന്താവും സ്്ഥിതിയെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്നുണ്ട്. സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന റോബോട്ടുകള്‍ മനുഷ്യര്‍ക്കുനേരെ തിരിഞ്ഞാലോ എന്ന ചോദ്യവും ശേഷിക്കുന്നു.

റോബോട്ടുകള്‍ മനുഷ്യരെ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല എന്ന് ശാസ്ത്രലോകം തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. മനുഷ്യര്‍ ചെയ്യുന്നതെന്തും റോബോട്ടുകള്‍ ഏറ്റെടുക്കുന്ന ഒരു കാലമാകും ഇനി വരിക. അതിനിതാ ഒരു ഉദാഹരണം.

ഇത് സോഫിയ, ഇവളൊരു സ്ത്രീയല്ല ഒരു റോബോട്ട് ആണ്. മനുഷ്യരെപ്പോലെ ചുണ്ടുകോട്ടുകയും കണ്ണടയ്ക്കുകയും ചിരിക്കുകയും ചുണ്ടനക്കി വര്‍ത്തമാനം പറയുകയും ചെയ്യാന്‍ ഇവള്‍ക്ക് കഴിയും. ബിബി സി ചാനലിന്റെ ബീയിംഗ് ഹുമന്‍ സീസണ്‍ന്റെ അടുത്ത അവതാരിയാണ് ഈ സുന്ദരി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എങ്കില്‍ അതാണ് സത്യം. അവതാരകരുടെ സ്ഥാനം വരെ ഇനി റോബോട്ടുകള്‍ ഏറ്റെടുക്കുന്ന കാലം വരുന്നു.

ചിന്തിക്കാനും ചിന്തയ്‌ക്കൊത്തു പ്രവര്‍ത്തിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ലഭിച്ച ശേഷിയാണ് ഇക്കാലമത്രയും വികസിപ്പിച്ച റോബോട്ടുകളില്‍നിന്നു സോഫിയയെ വേറിട്ട് നിര്‍ത്തുന്നത്. ഹാന്‍സന്‍ റോബോട്ടിക്‌സ് വികസിപ്പിച്ച കാരക്ടര്‍ എന്‍ജിന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് സോഫിയക്ക് വ്യക്തിത്വമുണ്ടാക്കിയത്. മനുഷ്യന്റെ വൈകാരിക പ്രതികരണങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയിലാണ് കൃത്രിമ മനുഷ്യനെ ഹാന്‍സന്‍ വികസിപ്പിക്കുന്നത്.

സോഫിയുടെ മുഖം കണ്ടാല്‍ മനുഷ്യ സ്ത്രീയെപ്പോലെ തന്നെയിരിക്കും. പക്ഷെ തലയുടെ പിന്‍വശത്തു യന്ത്രങ്ങളും ചിപ്പുകളും വയറുകളുമെല്ലാം ഉണ്ടാകും. സിലിക്കോണ്‍ സ്‌കിന്‍ ആണ് സോഫിയയെ സുന്ദരിയാക്കുന്നത്. കണ്ണുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറയാണ് കാഴ്ചകള്‍ ഒപ്പിയെടുക്കുന്നത്. ഇതു ചിപ്പുകളടങ്ങിയ കൃത്രിമ ബുദ്ധി സംവിധാനം തിരിച്ചറിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 minutes ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (14 minutes ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (30 minutes ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (33 minutes ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (51 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (1 hour ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (1 hour ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (1 hour ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (2 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (2 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (2 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (2 hours ago)

Malayali Vartha Recommends