അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...

രക്ഷിതാക്കള്‍ മക്കളുമായി കളിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ കളിക്കുന്നത് അപകടം വരുത്തിവച്ചാലോ? ഇവിടെ തെക്കെ അമേരിക്കയിലെ ഇക്വഡോറില്‍ നടന്നൊരു സംഭവം അത്തരത്തില്‍ കൗതുകമാണെങ്കിലും അത് മറ്റൊരു വിധത്തില്‍ അപകടം തന്നെയാണ്. സ്വിമ്മിങ് പൂളിന്റെ അരികിലിരിക്കുന്ന അച്ഛനെ തമാശയ്ക്ക് പൂളില്‍ തള്ളിയിടാന്‍ നോക്കിയ മകളും വെള്ളത്തില്‍ വീണു.
അദ്ദേഹത്തിനെ തള്ളിയ ആഘാതത്തില്‍ പുറകില്‍ നിന്ന കുഞ്ഞും താഴേക്ക് വീഴുകയായിരുന്നു. അച്ഛന്‍ പെട്ടെന്ന് ശ്രദ്ധിച്ചതിനാല്‍ കുട്ടിയെ വെള്ളത്തില്‍ നിന്നും ഉയര്‍ത്തിയെടുക്കുകയായിരുന്നു. അല്ലെങ്കില്‍ ഈ തമാശ വന്‍ ദുരന്തത്തിന് കാരണമായേനെ. ഈ വീഡിയോ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ഒരു പാഠം തന്നെയാണ്. എന്നാല്‍ പൂളിന് സമീപം നിന്നയൊരാളാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനോടകം വീഡിയോ വൈറലായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha























