ജർമനിയിൽ ചെറു വിമാനം തകർന്നു; മൂന്നു മരണം

ജർമനിയിൽ ചെറു വിമാനം തകർന്നു മൂന്നു പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ ജർമനിയിലെ റാവെൻസ്ബർഗിലായിരുന്നു സംഭവം. പ്രദേശിക സമയം വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വനമേഖലയിലാണ് വിമാനം തകർന്നു വീണത്.
ഫ്രാങ്ക്ഫെർട്ടിൽ നിന്ന് ഫ്രൈഡ്രിച്ച് ഷാഫെനിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha























