റഷ്യയുടെ സഹായം തേടി അമേരിക്ക; നിലപാടറിയിക്കാതെ റഷ്യ

ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ റഷ്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമാർ പുടിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു.
ഉത്തരകൊറിയൻ വിഷയത്തിൽ റഷ്യക്ക് കൂടുതൽ സഹായിക്കാൻ കഴിയുമെന്ന് ട്രംപ് പുടിനോട് പറഞ്ഞു. എന്നാൽ റഷ്യയുടെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല. പുടിനുമായി മികച്ച സംഭഷണമാണ് നടത്തിയതെന്നും സംഭാഷണത്തിലെ പ്രധാന വിഷയം ഉത്തരകൊറിയയുടെ ആണവ പരീക്ഷണമായിരുന്നെന്ന് ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉത്തരകൊറിയോട് ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഒരു രാജ്യമാണ് റഷ്യ.
https://www.facebook.com/Malayalivartha























