ട്രംപിന്റെ പുതിയ തീരുമാനം; ഇന്ത്യക്കാർക്ക് വീണ്ടും പണി കിട്ടും

അമേരിക്കൻ പൗരന്മാരാർക്ക് പ്രഥമ പരിഗണന നൽകുന്നതിന്റെ ഭാഗമായി എച്ച്1 ബി വിസയിൽ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളിയ്ക്കും അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നിൽകുന്ന നിയമം നിർത്തലാക്കാൻ ട്രംപ് സർക്കാർ ഒരുങ്ങുന്നു. ഈ തീരുമാനം അമേരിക്കയിലുള്ള ആയിരക്കണിക്കിന് ഇന്ത്യക്കാരേയും അവരുടെ കുടുംബത്തിനേയും ബാധിക്കും.
മുൻ പ്രസിഡന്റ് ഒബാമയുടെ കാലത്തുള്ള നിയമാണ് ഇപ്പോൾ നിർത്തലാക്കാൻ ഒരുങ്ങുന്നത്. എച്ച്1 ബി വിസ ഉടമകൾക്ക് അവരുടെ അതെ യോഗ്യതയ്ക്കുള്ള ജീവിത പങ്കളിയ്ക്ക് എച്ച് 4 വിസയിൽ ജോലി ചെയ്യാൻ ഈ നിയമത്തിലൂടെ സാധിക്കുമായിരുന്നു. എച്ച് 1ബി വിസയിലൂടെ ഇന്ത്യയിൽനിന്നും ഒട്ടേറെപ്പേരാണ് യുഎസിലെത്തുന്നത്.
തൊഴിൽ വിസയിയിലെത്തുന്നവരുടെ പങ്കാളികൾക്ക് തൊഴിൽ കാർഡുകൾ നിർത്തലാക്കാൻ ട്രംപ് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. കൂടാതെ വിദേശ വിദ്യാർഥികൾക്കു പഠനം പൂർത്തിയാക്കിയശേഷം തൊഴിൽപരിശീലനത്തിനായി കൂടുതൽ കാലം യുഎസിൽ ചെലവഴിക്കാനുള്ള അനുമതിയും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha























