ക്രിസ്ത്യൻ പള്ളിയിൽ സ്ഫോടനം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് മരണം; നിരവധി പേർക്ക് പരിക്ക്

പാക്കിസ്ഥാനിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന സ്ഫോടനത്തിൽ എട്ട് മരണം. സൗത്ത് വെസ്റ്റേണ്‍ പാക്കിസ്ഥാനിലെ കാത്തലിക് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. 45 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. സ്ഫോടക വസ്തുക്കളുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തെ പള്ളിയിലാണ് ആക്രമണം നടന്നത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശം വളഞ്ഞിരിക്കുകയാണ്. ക്വറ്റ നഗരത്തിലെ പള്ളിയിലേയ്ക്ക് കയറിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. അക്രമി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. അക്രമ സമയത്ത് 400ഒാളം വിശ്വാസികള്‍ പള്ളിയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























