പാക്കിസ്ഥാൻ പള്ളിയിലെ സ്ഫോടനം; മരിച്ചവരുടെ എണ്ണം 9 ആയി

പാക്കിസ്ഥാനിലെ പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി. സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ എണ്ണവും കൂടിയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പരിക്കേറ്റവരുടെ എണ്ണം 44 ആയി. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരിക്കുകയാണ്.
പാക്കിസ്ഥാനിലെ ക്വറ്റയിലുള്ള മെതഡിസ്റ്റ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. സൺഡേ സ്കൂൾ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവം, നടക്കുന്ന സമയത്ത് നാനൂറിലധികം വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നു.
പട്ടാളമേധാവി ജനറൽ ഖമർ ബജ്വ അടക്കമുള്ളവർ ആക്രമണത്തെ അപലപിച്ചു. ചാവേർ ആക്രമണമാണ് ഉണ്ടായതെന്നാണ് പോലീസ് നിഗമനം. രണ്ട് അക്രമികളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇവർക്കുപുറമേ രണ്ട് സ്ത്രീകൾക്കും അഞ്ച് പുരുഷന്മാർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha























