ബ്രെക്‌സിറ്റിനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് തെരേസ മേ

ബ്രെക്‌സിറ്റ് ബില്ലുമായി സംബന്ധിച്ച നടപടികളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടാകില്ലെന്ന് തെരേസ മേ. സര്‍ക്കാര്‍ ഇതുവരെ നടത്തിയ നടപടികളില്‍ നിന്ന് ബ്രെക്‌സിറ്റ് ബില്ലിനെ ചിലര്‍ തെറ്റിധരിച്ചിരിക്കുകയാണെന്ന് തെളിയിച്ചുവെന്നും തെരേസ മേ പറഞ്ഞു.
ബ്രെക്‌സിറ്റില്‍ നിലനിന്നിരുന്ന തര്‍ക്കവിഷയങ്ങളില്‍ ധാരണയായശേഷം രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷം സണ്‍ഡേ പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ബ്രെക്‌സിറ്റില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും, ശക്തമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























