സൊമാലിയയില്‍ എട്ട് അല്‍ ഷബാബ് ഭീകരരെ യുഎസ് സൈന്യം വധിച്ചു

സൊമാലിയയില്‍ എട്ട് അല്‍ ഷബാബ് ഭീകരര്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞാഴ്ച വടക്കുപടിഞ്ഞാറന്‍ കിസ്മായോയിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഭീകരരുടെ വാഹനവും തകര്‍ത്തായി യുഎസ് സൈന്യം അറിയിച്ചു.
ഭീകര സംഘടനയായ അല്‍ ക്വയ്ദയുടെ ഘടകമായ അല്‍ ഷബാബിന്റെ പിടിയില്‍നിന്ന് സോമാലിയയെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് യുഎസ്. ആഫ്രിക്കന്‍ യൂണിയന്‍ സേനയും (അമിസോം) സൊമാലിയന്‍ സുരക്ഷാ സേനയുമായി ചേര്‍ന്നാണ് യുഎസിന്റെ പോരാട്ടം.
https://www.facebook.com/Malayalivartha























