ചെരുപ്പ് മാത്രമേ പാടുള്ളൂ...ഫ്രാന്‍സിലെ ആദ്യ നഗ്‌ന ഹോട്ടല്‍

ഫ്രാന്‍സിലെ ഹോട്ടലില്‍ പോയാല്‍ ആദ്യം പോകേണ്ടത് ഡ്രസിംഗ് റൂമിലേക്കാണ്. ഓ നാച്യൂറല്‍ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലില്‍ പോകുന്നവര്‍ക്ക് ചെറുപ്പ് മാത്രമേ പാടുള്ളൂ. ധരിച്ചു കൊണ്ടുപോകുന്ന ഡ്രസ്സുകള്‍ ആദ്യം തന്നെ ഡ്രസ്സിംഗ് റൂമില്‍ ചെന്ന് മാറ്റിയ ശേഷം ഹോട്ടലില്‍ പ്രവേശിക്കാം. ഫ്രാന്‍സിലെ ആദ്യ നഗ്‌ന ഹോട്ടല്‍ പാരീസിലാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
ഓ നാച്യൂറല്‍ എന്ന ഹോട്ടലില്‍ ആദ്യ ദിനങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കല്‍സിക് ഫ്രഞ്ച് ഭക്ഷണങ്ങളാണ് റസ്‌റ്റോറന്റിലെ മെനുവിലെ പ്രധാന ഐറ്റങ്ങള്‍. വിലയും കുറവ്. ചേഞ്ചിംഗ് റൂമില്‍ നിങ്ങളുടെ വിലപിടിച്ച വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കര്‍ സംവിധാനം ഉണ്ട്.
പൂര്‍ണ്ണ നഗ്‌നരായി ഒരു ചെരുപ്പ് മാത്രം ധരിച്ചേ റസ്‌റ്റോറന്റില്‍ പ്രവേശനമുള്ളു. പൂര്‍ണ്ണനഗ്‌നരായി ടേബിളിന് ചുറ്റുമിരുന്ന് ഭക്ഷണം ആസ്വദിക്കുന്ന ആളുകളെയാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ നഗ്‌ന ഹോട്ടലുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ ലണ്ടനിലെ ഹോട്ടല്‍ അടുത്തിടെ പൂട്ടിയിരുന്നു.
https://www.facebook.com/Malayalivartha























