സാഹസിക ദൃശ്യങ്ങൾ പകർത്തി യൂടൂബിൽ പോസ്റ്റ് ചെയ്യുന്നതാണ് ഈ യുവാവിന്റെ വിനോദം; സാഹസികത അതിരുകടന്നപ്പോൾ..

സാഹസികത ക്യാമറയിൽ പകർത്തി അത് യൂടൂബിൽ അപ്ലോഡ് ചെയ്യുന്നതാണ് പെഡ്രോ റൂയിസ് എന്ന 22 കാരന്റെ വിനോദം. ഇയാൾ കാമുകിയായ മോണോലിസ പെരസിനെക്കൊണ്ട് റൂയിസിനെ വെടി വയ്ക്കുന്ന ദൃശ്യങ്ങൾ പകർത്തി യൂടൂബിലിടാൻ തീരുമാനിച്ചു. എന്നാൽ സാഹസികത അൽപ്പം കടന്നുപ്പോയി. കട്ടിയുള്ള പുസ്തകം നെഞ്ചിൽ ഒളിപ്പിച്ചാണ് റൂയിസ് വെടിയേൽക്കാൻ നിന്നുകൊടുത്തത്. റൂയിസ് പറഞ്ഞതുപോലെ മോണോലിസ വെടിവച്ചു. എന്നാൽ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വെടിയുണ്ട പുസ്തകം തുളച്ച് റൂയിസിന്റെ നെഞ്ചിൽ തറച്ചുകയറി. റൂയിസ് സംഭവസ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു. യുഎസിലെ മിനസോട്ടയിലായിരുന്നു സംഭവം.
കാമുകനെ വെടി വച്ച് കൊന്നതിന് കേസിൽ മോണാലിസ പെരസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. വരുന്ന ഫെബ്രുവരിയിൽ ശിക്ഷ വിധിക്കും. സംഭവം നടക്കുമ്പോൾ റൂയിസിന്റെ രണ്ടാമത്തെ കുട്ടിയെ മോണോലിസ ഗർഭംധരിച്ചിരിക്കുകയായിരുന്നു.
ഇരുവരുടേയും മൂത്തകുട്ടിയായ മൂന്നുവയസുകാരൻ നോക്കിനിൽക്കെയാണ് ദുരന്തം സംഭവിച്ചത്. സാഹസിക ദൃശ്യങ്ങൾ പകർത്തി യുടൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്നതായിരുന്നു റൂയിസിന്റെ വിനോദം. മരത്തിനു മുകളിൽനിന്നും താഴേയ്ക്കു ചാടുക, വീടിനു മുകളിൽനിന്നും നീന്തൽക്കുളത്തിലേക്ക് ചാടുക തുടങ്ങി നിരവധി സാഹസിക ദൃശ്യങ്ങളാണ് റൂയിസ് ചിത്രീകരിച്ചത്. ഞെട്ടക്കുന്നൊരു ദൃശ്യമാണ് അടുത്തതായി നൽകുന്നതെന്ന് റൂയിസ് ട്വിറ്ററിൽ അറിയതിച്ചതിനു ശേഷമാണ് വെടിവയ്പിനൊരുങ്ങിയത്.
https://www.facebook.com/Malayalivartha























