ലണ്ടനില്‍ ഐസ് ആക്രമണം ലക്ഷ്യമിട്ട് വന്ന് നാല് തീവ്രവാദികള്‍ പോലീസ് പിടിയില്‍

ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് വന്ന നാല് ഐഎസ് തീവ്രവാദികളെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് രഹസ്യ പോലീസ് തകര്‍ത്തു. രഹസ്യ പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പദ്ധതി പൊളിച്ചത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങാം തുടങ്ങി എല്ലാ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. റെയ്ഡിലൂടെയാണ് നാലു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പിടിയിലായ നാലു പേര്‍ക്കും ഇസ്ലാമിക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ചെസ്റ്റര്‍ഫീല്‍ഡിലെ ഒരു വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചെത്തിയ പോലീസ് തെരുവിലെ താമസക്കാരെ ഒഴിപ്പിച്ചതും ഗതാഗത നിയന്ത്രണം വരുത്തിയതും വലിയ ആശങ്കയ്ക്ക് വഴി വെച്ചിരുന്നു. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തിയതും ജനങ്ങളില്‍ ഭീതി പരത്തി.
സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha























