മൂന്നുമാസം പ്രായമായ കരീമിന്റെ ദാരുണാവസ്ഥയിൽ സോഷ്യൽ മീഡിയയിൽ ഐക്യദാർഢ്യം

സൈന്യത്തിന്റെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞിന് നഷ്ടമായത് ഒരു കണ്ണും അമ്മയും. ഡമസ്കസിലെ കിഴക്കന്‍ ഗൂതയില്‍ നടന്ന ആക്രമണത്തിലാണ് വെറും മൂന്നു മാസം മാത്രം പ്രായമുള്ള കരീമിനു ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്.
ആക്രമണത്തിൽ കരീമിന്റെ തലയിലാണ് വെടിയേറ്റത്. ഒരു കണ്ണ് നഷ്ടപ്പെടുകയും മാതാവ് മരിക്കുകയും ചെയ്ത ഈ സിറിയന്‍ കുഞ്ഞിന് സോഷ്യൽ മീഡിയ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്.
കരീമിനു ഇനി ഇടതുകണ്ണിലൂടെ ആരെയും കാണാൻ കഴിയില്ല. ആഭ്യന്തരയുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ പ്രതിനിധിയായിട്ടാണ് ഈ കുഞ്ഞിനെ സമൂഹമാധ്യമങ്ങള്‍ കാണുന്നത്. സോളിഡാരിറ്റി വിത്ത് കരീം എന്ന ഹാഷ്ടാഗിൽ ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha























