ഉത്തര കൊറിയയിൽ നിന്നും വീണ്ടും സെെനികന്റെ രക്ഷപ്പെടൽ; ഉന്നിനെ വെട്ടിച്ച് കടക്കുന്നത് ദക്ഷിണ കൊറിയയിലേക്ക്...

ഉത്തര കൊറിയയിൽ നിന്നും വീണ്ടും സെെനികന്റെ രക്ഷപ്പെടൽ. അമേരിക്കയ്ക്കെതിരെ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനിടയിൽ സെെനികൻ രക്ഷപ്പെട്ടത് കിം ജോംഗ് ഉന്നിന് ഏറെ തിരിച്ചടിയാണ്. ഒരു മാസത്തിനിടയിൽ ദക്ഷിണ കൊറിയയിലേക്ക് രണ്ട് സെെനികരാണ് രക്ഷപ്പെട്ടത്. ഇരു കൊറിയകളെയും വേർതിരിക്കുന്ന മേഖലയിലൂടെയാണ് ഇത്തവണ സെെനികൻ ദക്ഷിണ കൊറിയയിലേക്ക് പോയത്.
ഏറെ സെെനിക നിരീക്ഷണമുള്ള മേഖലയാണിത്. സെെന്യത്തിലെ താഴ്ന്ന ഗ്രേഡിലുള്ള ഉദ്യോഗസ്ഥൻ അതിർത്തി കടന്നെത്തിയതായി ദക്ഷിണ കൊറിയൻ അധികൃതർ തന്നെയാണ് അറിയിച്ചത്. നവംബറിൽ വെടിയേറ്റ നിലയിൽ മറ്റൊരു ഉത്തരകൊറിയൻ സൈനികനും ദക്ഷിണകൊറിയയിലേക്കു കടന്നിരുന്നു.
ഈ സെെനികൻ ഉത്തര കൊറിയയിൽ നിന്നും ഓടിക്ഷപ്പെടുന്ന വീഡിയോ അമേരിക്കൻ നിയന്ത്രിത സൈനിക യൂണിറ്റായ യുണൈറ്റഡ് നേഷൻസ് കമാൻഡ് (യു.എൻ.സി) പുറത്തു വിട്ടിരുന്നു. ഇയാൾ സോളിലെ സെെനിക ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ പുതിയ സംഭവവികാസങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഉത്തര കൊറിയ ഇതുവരെ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha























