Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വെള്ളം ദാഹിച്ചപ്പോള്‍ ഈ മൂന്ന് വയസുകാരി നടപ്പാതയിലെ ചെളിവെള്ളം നക്കിക്കുടിച്ചു, വേദനിപ്പിക്കുന്ന ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതികരണം 

22 DECEMBER 2017 08:51 AM IST
മലയാളി വാര്‍ത്ത

കനിവുള്ളവരുടെ കരളലയിക്കുന്ന ഈ ചിത്രം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്. ദാഹിച്ചുവലഞ്ഞ കുരുന്ന് നടപ്പാതയിലെ ചെളിവെള്ളം നക്കിക്കുടിക്കുന്നു. കൊടിയ ദാരിദ്ര്യത്തിന്റെ നേര്‍സാക്ഷ്യമായാണ് ചിത്രം പുറത്തുവരുന്നത്.ദൈന്യത വെളിവാക്കുന്ന ഈ ചിത്രം അര്‍ജന്റീനയില്‍ നിന്നാണ്. മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന ആ കുഞ്ഞ് കൈകളും കാല്‍മുട്ടുകളും കുത്തിയിരുന്ന് ചെളിവെള്ളം കുടിക്കുകയാണ്. 

തദ്ദേശീയരായ മംപ്യ ഗ്വരനി വിഭാഗത്തില്‍പ്പെട്ട കുഞ്ഞാണിത്.താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയതിനാല്‍ അര്‍ജന്റീനയില്‍ കടുത്ത ചൂട് അനുഭവപ്പെടുകയാണ്. വിശപ്പും ദാഹവും സഹിക്കാനാവാതെ വന്നതോടെ നടപ്പാതയിലെ ചെളിവെള്ളം കുടിക്കുകയിരുന്നു കുഞ്ഞ്.

ഈ കുട്ടിയും കൂട്ടരും പോസഡാസ് നഗരത്തിലും പരിസരങ്ങളിലും ഭിക്ഷയാചിച്ച് നടക്കുകയായിരുന്നു. അതിനിടെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ഈ അസഹനീയമായ കാഴ്ച പകര്‍ത്തിയത്.

തുടര്‍ന്ന് ഈ ചിത്രം യൂണിസെഫ് പ്രവര്‍ത്തകനായ മിഗ് റയോസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. രാജ്യം കത്തിയാളുമ്പോള്‍ നിലത്തുനിന്ന് ദാഹമകറ്റുന്ന കുഞ്ഞ് എന്ന കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്.

മിഷനസ് ഓണ്‍ലൈന്‍ എന്ന പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ടറാണ് ഈ ചിത്രം പകര്‍ത്തിയത്. ബുധനാഴ്ച ഒരു മണിയോടെയായിരുന്നു ഈ ദൈന്യത പകര്‍ത്തപ്പെട്ടതെന്ന് ഈ മാധ്യമം വ്യക്തമാക്കുന്നു.തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കുകയായിരുന്നു.

ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മനസ്സാക്ഷി വിറങ്ങലിപ്പിക്കുന്ന ചിത്രം വ്യാപക പ്രതികരണങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.പട്ടിണിയകറ്റാന്‍ സാധിക്കാത്ത ഭരണകൂടത്തിനെതിരെയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (2 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (3 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (3 hours ago)

Malayali Vartha Recommends