ഹൈന്ദവ പെൺകുട്ടിയെ തട്ടികൊണ്ട് പോയി നിർബന്ധിച്ച് ഇസ്ലാം മതത്തിലേയ്ക്ക് മാറ്റി

ഹൈന്ദവ പെൺകുട്ടിയെ തട്ടികൊണ്ട് പോയി നിർബന്ധിച്ച് മതപരിവർത്തനം നടത്തി. പാക്കിസ്ഥാനിലാണ് സംഭവം. പാക്കിസ്ഥാൻ താറിലെ ഗ്രാമത്തിലുള്ള പെൺകുട്ടിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപ്പോകുകയായിരുന്നു.
മൂന്നംഗസംഘം ആയുധവുമായാണ് പെൺകുട്ടിയുടെ മുന്നിലെത്തിയത്. ഇസ്ലാം മതത്തിലേയ്ക്ക് മാറ്റിയ പെണ്‍കുട്ടിയുടെ വിവാഹവും പിന്നീട് നടക്കുകയുണ്ടായി. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും ഒരുപാടു സമയമെടുത്തെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. അതേസമയം പരാതിയെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പരാതിയില്‍ പറയുന്ന പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























