ബ്രിട്ടൻ പാസ്പോർട്ട് ഇനി നീലനിറത്തിൽ

ബ്രിട്ടൻ പാസ്പോർട്ടിന്റെ നിറം മാറുന്നു. നിലവിൽ കടുംചുവപ്പും കാപ്പി നിറവും ചേർന്നതാണ് പാസ്പോർട്ടിന്റെ നിറം. ഇതിനുപകരം നീലനിറമാകുമെന്നാണ് ഇമിഗ്രേഷൻ മന്ത്രി ബ്രണ്ടൻ ലൂയി അറിയിച്ചത്.
2019ൽ യൂറോപ്യൻ യൂണിയന്റെ പുറത്തുപോകുന്നതോടെയാണ് ഈ മാറ്റം. 2019 ഒക്ടോബർ മുതലാണ് നീലനിറത്തിലുള്ള പാസ്പോർട്ട് നൽകുന്നത്. സമ്പൂർണമായ സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയാണ് പുതിയ പാസ്പോർട്ട് പുറത്തിറക്കുന്നത്.
https://www.facebook.com/Malayalivartha























