ദേശാടന പക്ഷികളെ അബദ്ധത്തില്‍ കൊല്ലുന്നത് കുറ്റകരമല്ലെന്ന് ട്രംപ് ഭരണകൂടം

രാജ്യത്ത് എത്തുന്ന ദേശാടന പക്ഷികളെ വ്യാവസായിക കമ്പനികളും മറ്റും അബദ്ധത്തില്‍ കൊല്ലുന്നത് കുറ്റകരമല്ലെന്ന് ട്രംപ് ഭരണകൂടം . വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച വിവരം ട്രംപ് ഭരണകുടം അറിയിച്ചത്. എന്നാല്‍ പരിസ്ഥിതി സംഘടനകള്‍ പുതിയ തീരുമാനത്തെ അംഗീകരിച്ചില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഭരണകൂടം നടപ്പാക്കിയ നിയമത്തിന് എതിരാണ് പുതിയ ഉത്തരവ് .
ഇത്തരത്തില്‍ ദേശാടന പക്ഷികളെ കൊല്ലുന്നവര്‍ക്ക് ശിക്ഷ നല്‍കുമെന്ന് ഒബാമ ഭരണകൂടം വ്യക്തമാക്കിയിരുന്നു. കമ്പനികൾ ദേശാടന പക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്നും, ഒബാമ ഭരണകൂടം ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്നും പ്രമുഖ എണ്ണ, ഗ്യാസ് കമ്ബനി വക്താക്കള്‍ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം അനുസരിച്ചു പക്ഷികള്‍ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരുമുണ്ടാവില്ലായെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























