പ്രസവത്തിനിടയില്‍ പരീക്ഷ എഴുത്ത്... പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആസ്പത്രിക്കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ വൈറലാകുന്നു

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച നെയ്‌സിയ തോമസിന്റെ പരീക്ഷ എഴുത്താണ്.വെറും പരീക്ഷ എഴുത്തല്ല. പ്രസവത്തിനിടെയാണ് ഈ യുവതി അവസാനവര്‍ഷം പരീക്ഷ എഴുതിയത്.
പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആസ്പത്രിക്കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. യു.എസിലെ ജോണ്‍സണ്‍ കൗണ്ടി കമ്മ്യൂണിറ്റി കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിനി നെയ്‌സിയ തോമസിന്റെ ചിത്രമാണ് വൈറലായത്.
അമ്മയെടുത്ത ചിത്രം നെയ്‌സിയ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'എന്റെ അമ്മയെടുത്ത ചിത്രമാണ് ഇത്. എന്റെ ജീവിതത്തിന്റെ കൃത്യമായ വിവരണം. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോവുകയാണ് ഞാന്‍. പക്ഷേ ഫൈനല്‍ പരീക്ഷ ഇനിയും കഴിഞ്ഞിട്ടില്ല.' ചിത്രം പങ്കുവെച്ചുകൊണ്ട് നെയ്‌സിയ കുറിച്ചു.
ആസ്പത്രിക്കിടക്കിയിലിരുന്നാണെങ്കിലും പരീക്ഷകള്‍ വിജകരമായി തന്നെ പൂര്‍ത്തിയാക്കിയെന്നും ഡിസംബര്‍ 12ന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നുമുള്ള സന്തോഷവാര്‍ത്തയും നെയ്‌സിയ പിന്നീട് ആന്റണി ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.
https://www.facebook.com/Malayalivartha























