എറിക് ഷ്മിഡ്റ്റ് , ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ചെയര്‍മാന്‍ സ്ഥാനമൊഴിയുന്നു

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു. ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിത്തന്നെ കമ്പനിയുടെ സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയില്‍ ഷ്മിഡ്റ്റ് കമ്പനിയില്‍ തുടരുമെന്നാണ് സൂചന. 2018 ജനുവരിയിലാണ് സ്ഥാനമൊഴിയുക.
2001-ലാണ് എറിക് ഷ്മിഡ്റ്റ് ആല്‍ഫബെറ്റിലെത്തിയത്. പത്ത് വര്‍ഷക്കാലം കമ്പനിയുടെ സി.ഇ.ഓ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്താണ് അദ്ദേഹം. ജനുവരിയില്‍ ചേരുന്ന അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ആല്‍ഫബെറ്റ് പുതിയ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനെ നിയമിക്കും.
'ആല്‍ഫബെറ്റ് മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ആല്‍ഫബെറ്റില്‍ മാറ്റത്തിനുള്ള ഉചിതമായ സമയം ഇതാണ്. ഗൂഗിളും മറ്റ് സഹസ്ഥാപനങ്ങളും പുരോഗമിക്കുകയാണ്. ലാരി പേജിനും ,സെര്‍ഗെ ബ്രിനിനുമൊപ്പം ആല്‍ഫബെറ്റില്‍ തുടര്‍ന്നും ഉണ്ടാവും.' എറിക് ഷ്മിഡ്റ്റ് പറഞ്ഞു.
https://www.facebook.com/Malayalivartha























