കൊലപാതകി മൂകനായി അഭിനയിച്ചത് 12 വര്‍ഷം...പിന്നെ സംഭവിച്ചത്?

തന്റെ കഴിഞ്ഞ കാലത്തെ രഹസ്യങ്ങളെ കുറിച്ച് ആരും അറിയാതിരിക്കാന്‍ ഒന്നും മിണ്ടാതെ സംസാരശേഷിയില്ലാത്തവനെ പോലെ അഭിനയിച്ചു. ചൈനക്കാരനായ സെങ് മൂകനായി അഭിനയിച്ചത് 12 വര്‍ഷം. എന്നാല്‍ അഭിനയം സ്വയം പാരയായി മാറിയെന്നുതന്നെ പറയാം.
മൂകനായി അഭിനയിച്ച കൊലപാതകിയ്ക്ക് യഥാര്‍ത്ഥ സംസാരശേഷി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യയായ ഷെജിയാങ് ഗ്രാമത്തില്‍ നിന്ന് 2005ലാണ് ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയതിന് ശേഷം സെങ് ഒളിച്ചോടിയത്. തുടര്‍ന്ന് ഇയാള്‍ മറ്റൊരു പേരില്‍ മൂകനായി അഭിനയിച്ച് നിര്‍മ്മാണമേഖലയില്‍ ജോലി നേടുകയും, വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ സെങിന് മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, രക്തസാമ്ബിളുകള്‍ പരിശോധിക്കുകയുമായിരുന്നു. എന്നാല്‍ തനിക്ക് നീണ്ട പന്ത്രണ്ട് വര്‍ഷം സംസാരിക്കാതെ ഇരുന്നതിനാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ സംസാരശേഷി നഷ്ടമായെന്നും, പൊലീസിനെ ഒന്നും അറിയിക്കാന്‍ കഴിയില്ലെന്നും സെങ് എഴുതി കാണിക്കുകയായിരുന്നുവെന്നാണ് സൂചന.
https://www.facebook.com/Malayalivartha























