ഇന്ത്യൻ മാധ്യമങ്ങളോട് മത്സരിക്കാൻ പാക് മാധ്യമങ്ങൾക്കു കഴിയില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി

പാക്കിസ്ഥാൻ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. പാക് മാധ്യമങ്ങൾ ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നതെന്ന് റിജിജു പറഞ്ഞു.
കുൽഭൂഷൻ യാദവിനെ ബന്ധുക്കൾ സന്ദർശിക്കുന്ന സമയത്ത് അത് ചിത്രീകരിച്ച പാക് മാധ്യമങ്ങളുടെ നടപടി ശരിയല്ലെന്നും ഇന്ത്യൻ മാധ്യമങ്ങളോട് മത്സരിക്കാൻ പാക് മാധ്യമങ്ങൾക്കു കഴിയില്ലെന്നും റിജിജു പറഞ്ഞു. പലപ്പോഴും കുൽഭൂഷണിന്‍റെ അമ്മയോടും ഭാര്യയോടും പാക് മാധ്യമപ്രവർത്തകർ വളരെ മോശമായാണ് പെരുമാറിയതെന്നു റിജിജു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























