യമനിൽ മിസൈൽ ആക്രമണം: ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടു

ഹൂതി വിമതരുടെ മിസൈല്‍ ലക്ഷ്യം തെറ്റി വീണ് ഒരു കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടു. യമന്റെ തലസ്ഥാനമായ സനായിലാണ് സംഭവം. അസര്‍ ജില്ലയെ ലക്ഷ്യമാക്കിയുള്ള മിസൈലാണ് ലക്ഷ്യം തെറ്റി ഒരു കുടുംബത്തിലെ 10 പേരുടെ ജീവനെടുത്തത്.
ഫറാഹ് ലാന്‍ഡ് പാര്‍ക്കില്‍ നിന്നുമാണ് വിമതര്‍ മിസൈല്‍ തൊടുത്തത്. എന്നാൽ യമൻ നാഷണല്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ രണ്ട് ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. തായിസിന് സമീപത്തായിരുന്നു ആക്രമണം നടന്നത്.
https://www.facebook.com/Malayalivartha
























